ഓസ്ട്രേലിയയില്‍ പൊലീസ് മര്‍ദമേറ്റ ഇന്ത്യന്‍ വംശജന്‍ ചികിത്സയില്‍ മരിച്ചു

News Photo 1 - Australia - Otta Nottathil - police_kill_indian_man_australia
അഡ് ലെയ്ഡ്: അറസ്ററ് ചെയ്യുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥന്‍ കഴുത്തില്‍ കാല്‍ വച്ച് അമര്‍ത്തിയ ഇന്ത്യന്‍ വംശജന്‍ മരണത്തിനു കീഴടങ്ങി. ഇന്ത്യന്‍ വംശജനായ ഗൗരവ് കന്‍റി(42)യാണ് കൊല്ലപ്പെട്ടത്.

പൊലീസ് ആക്രമണത്തില്‍ ഗൗരവിന്‍റെ തലച്ചോറ് പൂര്‍ണമായും തകര്‍ന്നതായി ഡോക്റ്റര്‍മാര്‍ അറിയിച്ചു. രണ്ടാഴ്ചയോളമായി ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. മേയ് 29 ന് പുലര്‍ച്ചെ റോയസ്ററണ്‍ പാര്‍ക്കിലെ പെയ്ന്‍ഹാം റോഡില്‍ വെച്ചാണ് മോഡ്ബറി നോര്‍ത്തില്‍ നിന്നുള്ള ഗൗരവിനെ പൊലീസ് അറസ്ററ് ചെയ്തത്.

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് സൗത്ത് ഓസ്ട്രേലിയന്‍ പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. മേജര്‍ ൈ്രകം ഇന്‍വെസ്ററിഗേഷന്‍ ബ്രാഞ്ച് മരണ കാരണവും സാഹചര്യവും അന്വേഷിച്ച് സ്റേററ്റ് കോറോണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. സംഭവത്തില്‍ ഉള്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം സംബന്ധിച്ച അന്വേഷണത്തിന് പബ്ളിക് ഇന്‍റഗ്രിറ്റി ഓഫീസ് സ്വതന്ത്ര മേല്‍നോട്ടം വഹിക്കുമെന്നും പൊലീസ് അറിയിച്ചു.

ഗൗരവിന്‍റെ ഭാര്യ അമൃത്പാല്‍ കൗര്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളില്‍ രണ്ടു പൊലീസുകാര്‍ ചേര്‍ന്ന് ഗൗരവിനെ നിലത്തേയ്ക്ക് തള്ളിയിടുന്നത് കാണാം. ഒരു ഉദ്യോഗസ്ഥന്‍ ഗൗരവിന്‍റ കഴുത്തില്‍ കാല്‍ വച്ച് അമര്‍ത്തിയപ്പോള്‍ താന്‍ വീഡിയോ ചിത്രീകരണം നിര്‍ത്തിയെന്ന് കൗര്‍ പറഞ്ഞു.
- dated 15 Jun 2025

Comments:

Keywords: Australia - Otta Nottathil - police_kill_indian_man_australia Australia - Otta Nottathil - police_kill_indian_man_australia,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.